ഞാനൊരു നിഷ്കളങ്ക ശുഭദിനമായിരുന്നു
ചെമന്ന സായാഹ്നവീഥികൾ കാത്തുനിൽക്കുമാ
കർക്കിടവും, തണുത്തുറഞ്ഞ മരവിപ്പും,
വിയർപ്പൊലിക്കുന്ന നട്ടുച്ചയും
എനിക്ക് അന്യമായിരുന്ന നാളുകളിൽ
നിലാവുള്ള രാത്രികൾ പ്രണയം പറഞ്ഞു നടന്നു.
ആകാശക്കടലാസിലെ ജീവനുള്ള ചിത്രങ്ങൾ
കണ്ണുകൾക്ക് നിറമുള്ള സായന്തനങ്ങൾ തന്നു.ചെമന്ന സായാഹ്നവീഥികൾ കാത്തുനിൽക്കുമാ
സായംസന്ധ്യയിലേക്ക് ഓടിക്കളിച്ചു.
രാത്രികളിന്നു വരുന്നത് ബോധത്തിലേക്കുള്ള
നീല ചിത്രങ്ങളുമായാണ്
വരവേൽപ്പുകളില്ലാതെ മറ്റൊരു വ്യാപക പ്രസരണം.