പാചകത്തിൽ താല്പര്യം ഉണ്ടെങ്കിൽ, പാചകം ചെയ്ത് പരിചയമുണ്ടെങ്കിൽ , പഠച്ചോനേ ഇന്നത്തെ കറി ശരിയാകണേ എന്നു മുട്ടിപ്പായിൽ പ്രാർത്ഥിക്കുന്ന എല്ലാ മഹത് വ്യക്തികൾക്കും എനെ്റ വിനീതമായ കൂപ്പുകൈ..
ഇന്ന് ഞാൻ ഇവിടെ അവതരിപ്പിക്കുന്നു..
സൈഡ് ഫിഷ് ഡിഷസ്
-മീൻ (ആവശ്യം പോലെ)
മീൻ നന്നാക്കി വരഞ്ഞ് വെയ്ക്കുക അതിനൊപ്പം - ഉലുവപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി , കുരുമുളക്പൊടി , ഇഞ്ചി, വെള്ളുത്തുള്ളി, കറിവേപ്പില , ഉപ്പ് ആവശ്യത്തിന് എന്നിവ ചേർത്തരച്ച് പാചക എണ്ണയിൽ വറുത്തുകോരുക.. വെളിച്ചണ്ണ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്..
(ബാക്കി വന്ന എണ്ണ കളയരുത്), ചെറുനാരങ്ങ അലങ്കരിക്കാനും പുളിയുടെ രുചി ഇഷ്ടപ്പെടുന്നവർക്കും.
-ചീര (ഉള്ളതു പോലെ)
ഇനി ചീരയില തണ്ടോടു കൂടിയത് വൃത്തിയായി കഴുകി അതേ എണ്ണയിൽ വറുത്തു കോരുക..
-ഉരുളക്കിഴങ്ങ് (2 എണ്ണം)
അടുത്തത് കുരുമുളക് പൊടിയും ഉപ്പും പുരട്ടി നീളത്തിൽ അരിഞ്ഞു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ഇതേ എണ്ണയിൽ തന്നെ വറുത്തു കോരുക..
- തക്കാളി.(5 എണ്ണം), എണ്ണ പുതിയത്( 2 ടേബിൾ സ്പൂൺ)
കടുക് വൃത്തിയുള്ളത് അല്പം എണ്ണയിൽ താളിച്ച് അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളി, ഇഞ്ചി, പച്ചമുളക്, കോവയ്ക്ക (3എണ്ണം ), എന്നിവ ചേർത്ത് വഴറ്റുക പകുതി വെന്താൽ സവാള (1 എണ്ണം) നീളത്തിൽ അരിഞ്ഞു ചേർക്കാം അതിലേക്ക് ഗരം മസാലപ്പൊടിയും ചേർത്ത് മൂടി വെയ്ക്കുക. വെന്തു കഴിഞ്ഞിട്ട് ഉപ്പ് ആവശ്യത്തിന് ചേർക്കുക..
ഇനി ഇതെല്ലാം വാഴയിലയിൽ വിളമ്പി.. ചോറിനോ. ചപ്പാത്തിക്കോ, അപ്പത്തിനോ, ചിരട്ടപുട്ടിനോ എന്തിനാച്ചാല് ചേർത്ത് കഴിച്ചോളീൻ..