2013, നവംബർ 16, ശനിയാഴ്‌ച
ആത്മകഥ
ഞാൻ നിര്യാതനായ തലേ ദിവസം
മനസ്സിലെ നൊമ്പരങ്ങൾ പകർത്തി
എഴുതിയ വരികൾ കവർന്ന്
വിശപ്പുമാറ്റിയ അവരുടെ
അംഗീകാരത്തിലൂടെ
എനിക്ക് മികച്ച ആത്മകഥയ്ക്കുള്ള
അവാർഡ് കിട്ടി.
2013, നവംബർ 10, ഞായറാഴ്‌ച
രാത്രിനേരം
ഒരു കണ്ണു നീർത്തുളളി
എൻ മനസ്സിൽ ഒഴുകിയെത്തുന്നുവോ.
ഉണരാൻ കൊതിക്കുന്ന
ചുംബനങ്ങൾ ചുണ്ടു തേടുന്നുവോ
മഴ പെയ്തു തോർന്ന രാത്രിയിൽ
കൺമഷി ചെപ്പു തുറന്നു ഞാനെൻ
മാനസത്തിലൂടെ സഞ്ചരിക്കുന്നുവോ
വീണ്ടും സഞ്ചരിക്കുന്നുവോ.
കണ്ണു കാണാത്ത ഇടങ്ങളിലൂടെ
വെൺനിലാവിലെ കാഴ്ചകൾക്കായ്
ചിലനേരം പൊതുവെ ഇങ്ങനെയെല്ലാം
എൻ മനസ്സിൽ ഒഴുകിയെത്തുന്നുവോ.
ഉണരാൻ കൊതിക്കുന്ന
ചുംബനങ്ങൾ ചുണ്ടു തേടുന്നുവോ
മഴ പെയ്തു തോർന്ന രാത്രിയിൽ
കൺമഷി ചെപ്പു തുറന്നു ഞാനെൻ
മാനസത്തിലൂടെ സഞ്ചരിക്കുന്നുവോ
വീണ്ടും സഞ്ചരിക്കുന്നുവോ.
കണ്ണു കാണാത്ത ഇടങ്ങളിലൂടെ
വെൺനിലാവിലെ കാഴ്ചകൾക്കായ്
ചിലനേരം പൊതുവെ ഇങ്ങനെയെല്ലാം
സഞ്ചരിക്കുന്നുവോ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)