വായനാദിനത്തില്‍ പറഞ്ഞ വാക്കുകള്‍ കേട്ടു ഞാന്‍
ബ്ലോഗിലെ എഴുത്തിനു പേനയും മഷിയും വേണ്ടെന്ന്..
ഞായറാഴ്ച കുറുബാന ബ്ലോഗിലൂടെ കൂടാമെങ്കില്‍
ചിരാതിന്റെ വെട്ടം പേജിനുള്ളില്‍ കത്തിച്ചു മന്ത്രം ഉരുവിടാമെങ്കില്‍
നിസ്‌കാരപ്പായ വിടര്‍ത്തി ഓത്തൊന്നു ചൊല്ലാന്‍ കീ ബോര്‍ഡ് മതിയെങ്കില്‍
എന്തിനു ഞാന്‍ ഇനി ബുക്കെടുത്ത് പൊടി തൂക്കണം ബ്ലോഗുണ്ടല്ലോ..
അനുഭവങ്ങളും, ഓര്‍മ്മകളും, ചിന്തകളും, സ്വപ്നങ്ങളും, മോഹങ്ങളും
അങ്ങിനെ ഒത്തിരി കാര്യങ്ങള്‍ ഇനി ഇ-തരംഗങ്ങളായി പ്രവഹിക്കട്ടെ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ